സ്വകാര്യതയും നിബന്ധനകളും
സ്വകാര്യതയും നിബന്ധനകളും

കാലിഫോർണിയയിലെ സ്വകാര്യതാ അവകാശങ്ങൾ വിവരിക്കുന്ന റിപ്പോർട്ട്

Google-ന്റെ സ്വകാര്യതാ നയം, സ്വകാര്യതാ സഹായകേന്ദ്രം എന്നിവയിൽ വിവരിച്ചിരിക്കുന്നത് പോലെ Google-ന്റെ സേവനങ്ങളിലുടനീളം ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും ആക്സസ് ചെയ്യാനും തിരുത്താനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും സ്വകാര്യത നിയന്ത്രിക്കാനും ഞങ്ങൾ വൈവിധ്യമാർന്ന ടൂളുകൾ നിലനിർത്തുന്നു. പ്രത്യേകിച്ചും, ഓരോ വർഷവും യുഎസിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ Google-ന്റെ നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക ഫീച്ചർ ഉപയോഗിക്കുകയോ Google-ന്റെ എന്റെ ആക്‌റ്റിവിറ്റി ഫീച്ചർ ഉപയോഗിച്ച് അവരുടെ ഡാറ്റയിൽ ചിലത് ഇല്ലാതാക്കുകയോ ചെയ്യുന്നു. സ്വയമേവ പ്രോസസ് ചെയ്യുന്ന അഭ്യർത്ഥനകൾ ഉപയോഗിച്ച്, അവലോകനം ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ട, Google-ന്റെ സേവനങ്ങളിലുടനീളമുള്ള നിർദ്ദിഷ്ട തരം ഡാറ്റ തിരഞ്ഞെടുക്കാൻ ഈ ടൂളുകൾ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ, കാലിഫോർണിയ ഉപഭോക്തൃ സ്വകാര്യതാ നിയമം (“CCPA”) പോലുള്ള പ്രത്യേക സ്വകാര്യതാ നിയമങ്ങൾക്ക് കീഴിൽ ഉപയോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ, Google-നെ ബന്ധപ്പെട്ട് വിനിയോഗിക്കാവുന്നതാണ്.

2024-ലെ ഈ ടൂളുകളുടെ ഉപയോഗത്തെക്കുറിച്ചും ബന്ധപ്പെട്ട രീതികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ചുവടെയുള്ള പട്ടികയിലുണ്ട്:

അഭ്യർത്ഥനയുടെ തരംഅഭ്യർത്ഥനകളുടെ എണ്ണംപൂർണ്ണമായോ ഭാഗികമായോ പൂർത്തിയാക്കിയ അഭ്യർത്ഥനകൾനിരസിച്ച അഭ്യർത്ഥനകൾ***കൃത്യമായ പ്രതികരണം നൽകാൻ എടുക്കുന്ന ശരാശരി സമയം
നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക ഉപയോഗം *ഏകദേശം 8.2 മില്ല്യൺഏകദേശം 8.2 മില്ല്യൺN/A (അഭ്യർത്ഥനകൾ സ്വയമേവ പ്രോസസ് ചെയ്‌തു)1 ദിവസത്തിൽ താഴെ (അഭ്യർത്ഥനകൾ സ്വയമേവ പ്രോസസ് ചെയ്‌തു)
എന്റെ ആക്‌റ്റിവിറ്റി ഇല്ലാതാക്കൽ ഉപയോഗം *ഏകദേശം 58.1 മില്ല്യൺഏകദേശം 58.1 മില്ല്യൺN/A (അഭ്യർത്ഥനകൾ സ്വയമേവ പ്രോസസ് ചെയ്‌തു)1 ദിവസത്തിൽ താഴെ (അഭ്യർത്ഥനകൾ സ്വയമേവ പ്രോസസ് ചെയ്‌തു)
അറിയാനുള്ള അഭ്യർത്ഥനകൾ (Google-നെ ബന്ധപ്പെട്ടതിലൂടെ)**632629310 ദിവസം
ഇല്ലാതാക്കാനുള്ള അഭ്യർത്ഥനകൾ (Google-നെ ബന്ധപ്പെട്ടതിലൂടെ)**27121519 ദിവസം
തിരുത്താനുള്ള അഭ്യർത്ഥനകൾ (Google-നെ ബന്ധപ്പെട്ടതിലൂടെ)**000N/A

ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, ഞങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ Google വിൽക്കുകയില്ല, കൂടാതെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടതായി CCPA കണക്കാക്കുന്ന വ്യക്തിപരമായ വിവരങ്ങൾ CCPA അനുവദിക്കുന്ന ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ. ഇപ്രകാരം, ഉപയോക്താക്കൾ അവരുടെ വ്യക്തിപരമായ വിവരങ്ങൾ വിൽക്കുന്നത് ഒഴിവാക്കാനോ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വ്യക്തിപരമായ വിവരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനോ അഭ്യർത്ഥനകൾ സമർപ്പിക്കുമ്പോൾ, ഞങ്ങളുടെ പ്രവർത്തനങ്ങളും പ്രതിബദ്ധതകളും വിശദീകരിച്ച് ഈ അഭ്യർത്ഥനകളോട് ഞങ്ങൾ പ്രതികരിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ Google-ന് പുറത്ത് പങ്കിട്ടേക്കാവുന്ന പരിമിത സാഹചര്യങ്ങൾ, അത്തരം പങ്കിടലുകളിൽ അവർക്കുള്ള നിയന്ത്രണങ്ങൾ, അവർ ഏത് Google സേവനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് ലഭ്യമായേക്കാവുന്ന, സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങളുടെ ശേഖരണത്തിനും ഉപയോഗത്തിനുമുള്ള അധിക നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഞങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു.

* യുഎസ് അധിഷ്‌ഠിത ഉപയോക്താക്കൾക്കുള്ള ഡാറ്റ

** കാലിഫോർണിയയിലെ താമസക്കാരായി സ്വയം തിരിച്ചറിയുന്ന ഉപയോക്താക്കൾക്കുള്ള ഡാറ്റ

*** പരിശോധിച്ചുറപ്പിക്കാൻ കഴിയാത്ത അഭ്യർത്ഥന ആയതിനാലോ ഉപയോക്താവ് അഭ്യർത്ഥന പിൻവലിച്ചതിനാലോ ആണ് 2024-ൽ ഓരോ അഭ്യർത്ഥനയും നിരസിച്ചത്, അല്ലെങ്കിൽ വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിവരങ്ങൾ അഭ്യർത്ഥിച്ചതിനാലാണ് അത് നിരസിച്ചത്

പുതിയ ടാബിൽ തുറക്കുന്നു(അടിക്കുറിപ്പ് തുറക്കുന്നു)
  • Afrikaans
  • Bahasa Indonesia
  • Bahasa Melayu
  • Català
  • Čeština
  • Dansk
  • Deutsch
  • Eesti
  • English
  • English (India)
  • English (United Kingdom)
  • Español
  • Español (Latinoamérica)
  • Euskara
  • Filipino
  • Français
  • Français (Canada)
  • Gaeilge
  • Galego
  • Hrvatski
  • Isizulu
  • Íslenska
  • Italiano
  • Kiswahili
  • Latviešu
  • Lietuvių
  • Magyar
  • Malti
  • Nederlands
  • Norsk
  • Polski
  • Português (Brasil)
  • Português (Portugal)
  • Română
  • Slovenčina
  • Slovenščina
  • Srpski
  • Suomi
  • Svenska
  • Tiếng Việt
  • Türkçe
  • অসমীয়া
  • Ελληνικά
  • Български
  • ଓଡିଆ
  • Русский
  • Српски
  • Українська
  • ‫עברית‬
  • ‫اردو‬
  • ‫العربية‬
  • ‫فارسی‬
  • አማርኛ
  • मराठी
  • हिन्दी
  • বাংলা
  • ગુજરાતી
  • தமிழ்
  • తెలుగు
  • ಕನ್ನಡ
  • മലയാളം
  • ไทย
  • 한국어
  • 中文 (香港)
  • 中文(简体中文)
  • 中文(繁體中文)
  • 日本語
Google ആപ്സ്
പ്രധാന മെനു