സബീർ ഭാട്ടിയ
സബീർ ഭാട്ടിയ | |
---|---|
ജനനം | 30 December 1968[1] Chandigarh,[2] India | (55 വയസ്സ്)
ദേശീയത | Indian |
കലാലയം | |
തൊഴിൽ | Entrepreneur |
അറിയപ്പെടുന്നത് | Hotmail.com |
ജീവിതപങ്കാളി(കൾ) | Tanya Sharma
(m. 2008; div. 2013) |
കുട്ടികൾ | 1 |
ഒരു ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീർ ഭാട്ടിയ (പഞ്ചാബി: ਸਬੀਰ ਭਾਟਿਯਾ, ഹിന്ദി: सबीर भाटिया). ഇന്ത്യയിലെ ചണ്ഡീഗഡിൽ 1969-ൽ ഒരു സൈനികഉദ്യോഗസ്ഥന്റെ മകനായി ജനിച്ചു. പ്രശസ്തമായ ഇ മെയിൽ സംവിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു.)[3] വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന് വിറ്റത്.[4]
കരിയർ
[തിരുത്തുക]ഹാർഡ്‌വെയർ എഞ്ചിനീയറായും ഫയർപവർ സിസ്റ്റംസ് ഇൻകോർപ്പറേഷനായും ഭാട്ടിയ ഹ്രസ്വകാലം ആപ്പിൾ കമ്പ്യൂട്ടറിൽ ജോലി ചെയ്തു. അദ്ദേഹം തന്റെ സഹപ്രവർത്തകനായ ജാക്ക് സ്മിത്തിനൊപ്പം 1996 ജൂലൈ 4, അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിൽ, ഐഎസ്പി(ISP) അടിസ്ഥാനമാക്കിയുള്ള ഇ-മെയിലിൽ നിന്നുള്ള "സ്വാതന്ത്ര്യത്തെ" പ്രതീകപ്പെടുത്തിക്കൊണ്ട് ഹോട്ട്മെയിൽ(Hotmail) സ്ഥാപിച്ചു. ലോകത്തെവിടെ നിന്നും ഒരു ഉപയോക്താവിന്റെ ഇൻബോക്‌സ് ആക്‌സസ് ചെയ്യാനുള്ള കഴിവ് ഇതിനുണ്ടായിരുന്നു.[5]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Bhatia, Sabeer (10 August 2002). "Sabeer Bhatia downloaded". The Times of India. Archived from the original on 18 May 2010. Retrieved 11 April 2017.
- ↑ Gibbs, Samuel (11 April 2014). "The most powerful Indian technologists in Silicon Valley". The Guardian. Archived from the original on 11 April 2016. Retrieved 11 April 2016.
- ↑ Bhatia, Sabeer (10 August 2002). "Sabeer Bhatia downloaded". The Times of India. Archived from the original on 18 May 2010. Retrieved 11 April 2016.
- ↑ "Sabeer Bhatia bio". its.caltech.edu. Retrieved 2018-12-11.
- ↑ "Sabeer Bhatiya : The founder of "Hotmail.com"". 4to40.com. Archived from the original on February 10, 2007. Retrieved June 11, 2022.