ഉള്ളടക്കത്തിലേക്ക് പോവുക

കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു കർ‍ഷകൻ,ആധുനിക കൃഷി സങ്കേതങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു

സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.

ചരിത്രം

[തിരുത്തുക]
പ്രധാന ലേഖനം: കാർഷികചരിത്രം
കുവൈറ്റിലെ ഒരു കൃഷിയിടം

ഏകദേശം 12000 വർഷങ്ങൾക്കു മുൻപാണ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാർഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാർലി എന്നിവ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്‌. ആദ്യം ഇണക്കി വളർത്തിയ മൃഗങ്ങളിലൊന്നാണ്‌ ആട്[1].

കൃഷി ഭാരതത്തിൽ

[തിരുത്തുക]

ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നെല്ലരിയാണ്‌ ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധാന്യങ്ങളിലൊന്ന്. ഖാരിഫ്, റാബി, സയദ് എന്നിവയാണ്‌ ഇന്ത്യയിലെ വിളവെടുപ്പുകാലങ്ങൾ.

റാബി വിളകൾ.

[തിരുത്തുക]

ഒക്ടോബർ -ഡിസംബർ മാസങ്ങളിൽ കൃഷിയാരംഭിച്ച് ഏപ്രിൽ- മേയ് മാസങ്ങളിൽ വിളവെടുക്കുന്നതാണ്‌ റാബിവിളകൾ. ഇത് പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുന്നു.

കൃഷി കേരളത്തിൽ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "3-FROM GATHERING TO GROWING FOOD". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 23. {{cite book}}: Cite has empty unknown parameter: |coauthors= (help)


"https://ml.wikipedia.org/w/index.php?title=കൃഷി&oldid=4468164" എന്ന താളിൽനിന്ന് ശേഖരിച്ചത്