ഖിൽജി രാജവംശം
ദില്ലി സുൽത്താനത്ത് ഭരിച്ച രണ്ടാമത്തെ രാജവംശമാണ് ഖിൽജി രാജവംശം. ഖിൽജി അല്ലെങ്കിൽ ഖൽജി (ഉർദ്ദു / പഷ്തോ: خلجی خاندان) തുർക്കി ഉത്ഭവമുള്ള അഫ്ഗാനികൾ (ഘൽജികൾ) സ്ഥാപിച്ച ഒരു രാജവംശമാണ്. [1]. വാൾപ്പയറ്റുകാർ എന്ന് അർത്ഥം വരുന്ന ഖിൽജി എന്ന നാമധേയം ഇവർ സ്വയം വിശേഷിപ്പിക്കാനായി ചേർത്തതാണ്.[2]
മംലൂക്ക് സുൽത്താനായിരുന്ന കുത്തബ്ബുദ്ദിൻ ഐബക്കിന്റെ സേനാനായകരിൽ ഒരാളായിരുന്ന ഇഖ്തിയാറുദ്ദിൻ മുഹമ്മദ് ബിൻ ബഖ്തിയാർ ഖിൽജി 12-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബീഹാർ, ബംഗാൾ എന്നീ പ്രദേശങ്ങൾ കീഴടക്കി. ദില്ലിയിലെ മംലൂക് രാജവംശത്തിന്റെ സാമന്തരായിരുന്നു ഖിൽജികൾ. സുൽത്താൻ ബാൽബന്റെ മരണത്തോടെ ദില്ലി സുൽത്താനത്ത് അസ്ഥിരമായി, പല കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇത് ജലാലുദ്ദിൻ ഖിൽജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചു.[3] 1290-ൽ ജലാലുദ്ദിൻ ഫിറൂസ് ഖിൽജി ദില്ലി സുൽത്താനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1290 മുതൽ 1320 വരെ മൂന്ന് ഖിൽജി സുൽത്താന്മാർ സാമ്രാജ്യം ഭരിച്ചു. ജലാലുദ്ദിൻ ഫിറൂസ് ഖിൽജിയുടെ മരുമകനായ അലാവുദ്ദിൻ ഖിൽജിയാണ് ഖിൽജി ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ. 1296-ൽ ഒരു ഗൂഢാലോചനയിലൂടെ ജലാലുദ്ദിൻ ഖിൽജിയെ കൊന്ന് അലാവുദ്ദിൻ ഖിൽജി അധികാരത്തിലെത്തി.[3] മംഗോളിയരുടെ പല ആക്രമണങ്ങളും വിജയകരമായി ചെറുത്തതാണ് അലാവുദ്ദിന്റെ യശസ്സിനു കാരണം.
അലാവുദ്ദിൻ ഖിൽജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - തെക്കേ ഇന്ത്യ വരെ വ്യാപിച്ചു. പല യുദ്ധങ്ങളും ചെയ്ത് അലാവുദ്ദിൻ ഗുജറാത്ത്, രന്തംഭോർ, ചിറ്റോർ, മാള്വ, ഡെക്കാൻ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കി. അലാവുദ്ദീന്റെ അടിമയായ മാലിക്ക് ഖഫൂർ തെക്കേ ഇന്ത്യയിലെ മധുര കൊള്ളയടിച്ചു. [4] അലാവുദ്ദിന്റെ ഇരുപതു വർഷത്തെ ഭരണകാലത്ത് 1299-1300, 1302-1303 എന്നീ കാലയളവുകളിൽ മംഗോളിയർ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. അവയെല്ലാം അലാവുദ്ദിൻ ഖിൽജി വിജയകരമായി ചെറുത്തു. മംഗോൾ ആക്രമണത്തെ നേരിടുന്നതിന് ഖിൽജി ഒരു വലിയ സൈന്യത്തെ രൂപവത്കരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന് സിരി എന്നു പേരുള്ള ഒരു പട്ടണം നിർമ്മിക്കുകയും ചെയ്തു[5]. അലാവുദ്ദിൻ ഖിൽജി 1316-ൽ അന്തരിച്ചു. [3]
ദില്ലിയിലെ ഖൽജി സുൽത്താന്മാർ (1290-1320)
[തിരുത്തുക]- ജലാലുദ്ദിൻ ഫിറൂസ് ഖൽജി (1290-1296)
- [[അലാവുദ്ദീൻ ഖ
ൽജി]] (1296-1316)
- കുത്ബ്ബുദ്ദിൻ മുബാറക് ഷാ (1316-1320)
അവലംബം
[തിരുത്തുക]- ↑ Encyclopedia Britannica, Khalji Dynasty..."This dynasty, like the previous Slave dynasty, was of Turkish origin, though the Khalji tribe had long been settled in Afghanistan...The first Khalji sultan, Jalal-ud-Din Firuz Khalji...his tribe was thought to be Afghan."
- ↑ Glossary of the Tribes and Castes of the Punjab and North West Frontier Province By H.A. Rose, pg. 241
- ↑ 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-29. Retrieved 2008-08-07.
- ↑ Chandra., Satish (2007). History of Medieval India. Oriental Longman. doi:101/04-05. ISBN 81-250-3226-6.
{{cite book}}
: Check|doi=
value (help) - ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 41, ISBN 817450724