Jump to content

നീല ഫലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
English Heritage blue plaque commemorating Ian Fleming at 22b Ebury Street, Belgravia, London (erected 1996)

ബ്രിട്ടനിൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ആ സ്ഥലത്ത് താമസിച്ചിരുന്ന പ്രശസ്തരേയോ അല്ലെങ്കിൽ അവിടെ നടന്ന ചരിത്ര സംഭവത്തേയോ അനുസ്മരിച്ചു കൊണ്ട് സ്ഥാപിക്കപ്പെടുന്ന ഫലകം നീല ഫലകം എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ഇംഗ്ലീഷ് ഹെരിറ്റേജ് ആണ് 1986 മുതൽ നീല ഫലകങ്ങൾ സ്ഥാപിച്ച് സംരക്ഷിച്ചു വരുന്നത്.

ലോകത്താദ്യമായി 19-ാം നൂറ്റാണ്ടിൽ ലണ്ടൻ നഗരത്തിലാണ് നീല ഫലകങ്ങൾ സ്ഥാപിക്കപ്പെട്ടത്. ലണ്ടൻ നഗരത്തിൽ ഗാന്ധിജി, ജവാഹർലാൽ നെഹ്രു, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടൾപ്പെടെ നിരവധി പ്രശസ്തർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നീല ഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മുൻ പ്രതിരോധ മന്ത്രിയും മലയാളിയുമായ വി.കെ. കൃഷ്ണമേനോന് നീല ഫലകം മരണാനന്തര ബഹുമതിയായി നൽകിയിട്ടുണ്ട്. ലണ്ടനിൽ അദ്ദേഹം താമസിച്ചിരുന്ന ഹൈഗേറ്റിലെ ലാങ്ഡൻ പാർക്ക് റോഡിലുള്ള വീടിന് മുന്നിലാണ് നീല ഫലകം സ്ഥാപിക്കുക. [1]

അവലംബം

[തിരുത്തുക]
  1. "വി.കെ. കൃഷ്ണമേനോന് ലണ്ടനിൽ നീല ഫലകം". Archived from the original on 2013-07-17. Retrieved 2013-07-17.
"https://ml.wikipedia.org/w/index.php?title=നീല_ഫലകം&oldid=3635551" എന്ന താളിൽനിന്ന് ശേഖരിച്ചത്