Jump to content

പേർഷ്യൻ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Iranian Socialist Soviet Republic

جمهوری شوروی سوسیالیستی ایران[1][2][3]
1920–1921
Flag of Soviet Republic of Iran
Flag
Emblem of Soviet Republic of Iran
Emblem
ദേശീയ ഗാനം: انترناسیونال
The Internationale
Location of Gilan, where the Persian SSR was declared, in Iran.
Location of Gilan, where the Persian SSR was declared, in Iran.
സ്ഥിതിUnrecognized state
തലസ്ഥാനംRasht
ഭരണസമ്പ്രദായംSocialist republic
President 
• 1920–21
Mirza Kuchik Khan
Historical eraInterwar period
• Socialist Republic declared
May 1920
February 1921
• Disestablished
September 1921
മുൻപ്
ശേഷം
Qajar Iran
Qajar Iran
Today part ofIran

പേർഷ്യൻ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക് ( പേർഷ്യൻ: جمهوری شوروی سوسیالیستی ایران), സോവിയറ്റ് റിപ്പബ്ലിക് ഓഫ് ഇറാൻ അല്ലെങ്കിൽ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക് ഓഫ് ഗിലാൻ എന്നും അറിയപ്പെടുന്ന[4] ഒരു ഹ്രസ്വകാല അംഗീകൃതമല്ലാത്ത ഭരണപ്രദേശമായിരുന്നു. ഇറാനിയൻ പ്രവിശ്യയായ ഗിലാനിലെ ഒരു സോവിയറ്റ് റിപ്പബ്ലിക്കായി അതി ജൂൺ 1920 മുതൽ സെപ്റ്റംബർ 1921 വരെ നിലനിന്നിരുന്നു. സോവിയറ്റ് റഷ്യയുടെ റെഡ് ആർമിയുടെ സഹായത്തോടെ ഗിലാനിലെ ഭരണഘടനാ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന മിർസ കുചിക് ഖാനും അദ്ദേഹത്തിന്റെ ജംഗലി (ജംഗിൾ മൂവ്‌മെന്റ്) കക്ഷികളും ചേർന്നാണ് ഇത് സ്ഥാപിച്ചത്.

പശ്ചാത്തലവും ചരിത്രവും

[തിരുത്തുക]

1914-ൽ ആരംഭിച്ച ജംഗിൾ പ്രസ്ഥാനം റഷ്യയിലെ ബോൾഷെവിക്കുകളുടെ വിജയത്തിനുശേഷം പൂർവ്വാധികം ശക്തി പ്രാപിച്ചു. 1920 മെയ് മാസത്തിൽ സോവിയറ്റ് കാസ്പിയൻ കപ്പൽപ്പട, ഫെഡോർ റാസ്കോൾനിക്കോവിന്റെ നേതൃത്വത്തിൽ, സെർഗോ ഒർഷോനികിഡ്സെയുടെ അകമ്പടിയോടെ കാസ്പിയൻ തുറമുഖമായ അൻസാലിയിൽ പ്രവേശിച്ചു. അൻസാലിയിൽ ബ്രിട്ടീഷ് സൈന്യം അഭയം നൽകിയ വൈറ്റ് റഷ്യൻ പ്രതിവിപ്ലവകാരിയായിരുന്ന ജനറൽ ഡെനികിൻ അൻസാലിയിലേക്ക് കൊണ്ടുപോയ റഷ്യൻ കപ്പലുകളേയും വെടിക്കോപ്പുകളും പിന്തുടരുന്നതിന് മാത്രമായാണ് ഈ ദൗത്യം പ്രഖ്യാപിക്കപ്പെട്ടത്. അൻസാലിയിലെ ബ്രിട്ടീഷ് പട്ടാളം താമസിയാതെ ഒരു ചെറുത്തുനിൽപ്പും കൂടാതെ പട്ടണത്തിൽനിന്ന് ഒഴിഞ്ഞുകൊണ്ട് മഞ്ഞിലിലേക്ക് പിൻവാങ്ങി. തന്റെ പ്രസ്ഥാനവും ഏകീകൃത ബ്രിട്ടീഷ്, കേന്ദ്ര സർക്കാർ സേനയും തമ്മിലുള്ള സംഘർഷത്തെ അഭിമുഖീകരിച്ച ഇറാനിയൻ വിപ്ലവകാരിയായ മിർസ കുചക് ഖാൻ നിരവധി തിരഞ്ഞെടുപ്പുകൾ പരിഗണിച്ചു.

അവലംബം

[തിരുത്തുക]
  1. Ervand Abrahamian (2008) «A history of modern Iran» Cambridge University Press, Page 59-61
  2. Mattair, Thomas (2008). Global Security Watch—Iran. Praeger Security International. p. 7. ISBN 9781567207576.
  3. Hunter, Shireen (2004). Islam in Russia. Center for Strategic and International Studies. p. 317. ISBN 9780765612823.
  4. Mattair, Thomas (2008). Global Security Watch—Iran. Praeger Security International. p. 7. ISBN 9781567207576.