മരിയ കാലാസ്
Maria Callas | |
---|---|
ജനനം | Sophie Cecilia Kalos ഡിസംബർ 2, 1923 New York City, U.S. |
മരണം | സെപ്റ്റംബർ 16, 1977 Paris, France | (പ്രായം 53)
തൊഴിൽ | Soprano |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Aristotle Onassis (1959–1968) |
ഒരു ഗ്രീക്ക്-അമേരിക്കൻ സൊപ്രാനോ ഗായികയായിരുന്നു മരിയ കാലാസ് (ഗ്രീക്ക്: Μαρία Κάλλας; ഡിസംബർ 2, 1923 - സെപ്റ്റംബർ 16, 1977). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഓപ്പറാ ഗായകരിൽ ഒരാളായിരുന്നു ഇവർ [1]. സംഗീത-നാടകരംഗത്തെ ശ്രദ്ധേയമായ പ്രകടനങ്ങളാൽ മരിയ ‘ലാ ഡിവൈന’ എന്ന പേരിൽ അറിയപ്പെട്ടു. അമേരിക്കൻ സംഗീതജ്ഞനായ ലിയോനാർഡ് ബേൺസ്റ്റീൻ ഇവരെ ‘ഓപ്പറയുടെ ബൈബിൾ’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി [2].
ആദ്യകാലജീവിതം
[തിരുത്തുക]ജോർജ് കാലൊഗെറോപൗലൊസ്, ഇവാഞ്ചലിയ ദിമിത്രിയാദോ എന്നിവരായിരുന്നു മാതാപിതാക്കൾ. 1923 ജൂലൈ മാസത്തിലാണ് ഇവർ ജോർജിന്റെ തീരുമാനപ്രകാരം ഗ്രീസിൽ നിന്നും അമേരിക്കയിലെ ന്യൂയോർക്കിലെത്തിയത്. ജനന സർട്ടിഫിക്കറ്റ് പ്രകാരം സോഫിയ സിസിലിയ കാലോസ് എന്ന പേരിൽ മാൻഹാട്ടനിലെ ഫ്ലവർ ആശുപത്രിയിൽ 1923 ഡിസംബർ 2-നാണ് മരിയയുടെ ജനനം. 1926-ൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു. മരിയക്ക് നാല് വയസ്സുള്ളപ്പോൾ പിതാവ് ഒരു ഫാർമസി ആരംഭിക്കുകയും അവരുടെ കുടുംബം മാൻഹാട്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ദാമ്പത്യത്തിൽ വിള്ളൽ വീണതിനെ തുടർന്ന് 1937-ൽ ഇവാഞ്ചലിയ തന്റെ രണ്ട് പെണ്മക്കളുമായി ഏഥൻസിലേക്ക് മടങ്ങി. അമ്മയുമായി സുഖകരമല്ലാത്ത ഒരു ബന്ധമാണ് മരിയക്കുണ്ടായിരുന്നത്. 1937-ൽ മരിയ ട്രിവെല്ല എന്ന അധ്യാപികയുടെ കീഴിൽ മരിയ സംഗീതപഠനം ആരംഭിച്ചു. കാലാസ് ഒരു സൊപ്രാനോ ആണെന്ന് തിരിച്ചറിഞ്ഞത് ട്രിവെല്ലയാണ്. 1938 ഏപ്രിൽ 11-നായിരുന്നു മരിയ കാലാസിന്റെ അരങ്ങേറ്റം. 1939-ൽ എൽവിരാ ഡി ഹിഡാൽഗോ എന്ന അധ്യാപികയുടെ ശിഷ്യത്വം സ്വീകരിച്ചു.
ഓപ്പറാ രംഗത്ത്
[തിരുത്തുക]വിദ്യാർത്ഥിനിയായിരിക്കെ തന്നെ ഗ്രീക്ക് നാഷണൽ ഓപ്പറയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങി. 1941 ഫെബ്രുവരിയിൽ പ്രൊഫഷണൽ ഓപ്പറാ അരങ്ങേറ്റം നടത്തി. 1945 സെപ്റ്റംബർ 14-ന് ഗ്രീസ് വിടുമ്പോഴേക്കും 56 സ്റ്റേജുകൾ കഴിഞ്ഞിരുന്നു. അമേരിക്കയിൽ തന്റെ പിതാവിനടുത്ത് തിരിച്ചെത്തിയ മരിയയുമായി മെട്രോപൊലീറ്റൻ ഓപ്പറ ഒരു കരാർ തയ്യാറക്കിയെങ്കിലും മരിയ അത് നിരസിക്കുകയാണുണ്ടായത്. തുടർന്ന് ഇറ്റലിയിലെ വെറോണയിലെത്തിയ മരിയ തുലിയോ സെറാഫിൻ എന്ന സംഗീതജ്ഞനോടൊപ്പം ‘ലാ ജിയോകോണ്ട’ എന്ന ഓപ്പറയിൽ പ്രവർത്തിച്ചു. വെറോണയിൽ വെച്ച് പരിചയപ്പെട്ട ജിയോവാനി മെനിഘിനി എന്ന ധനികവ്യവസായിയെ 1949-ൽ അവർ വിവാഹം ചെയ്തു. 1959-ൽ വേർപിരിയുന്നതു വരെ മരിയയുടെ കരിയർ നിയന്ത്രിച്ചിരുന്നത് മെനിഘിനി ആയിരുന്നു. 1949-ൽ വെനീസിലെ ‘ഐ പ്യൂരിറ്റാനി’ എന്ന ഓപ്പറ മരിയയെ ഏറെ ശ്രദ്ധേയയാക്കി. തുടർന്നും നിരവധി ഓപ്പറകൾ അവർ ചെയ്തു. വളരെക്കുറച്ച് ദിവസങ്ങൾ കൊണ്ട് മാത്രം പഠിച്ച് അവതരിപ്പിക്കുവാൻ മരിയക്ക് പ്രത്യേക സിദ്ധിയുണ്ടായിരുന്നു. 1952-ൽ ലണ്ടനിലെ റോയൽ ഓപ്പറാ ഹൗസിൽ അവർ ആദ്യമായി അരങ്ങേറി. വളരെ ജനപ്രീതി നേടിയ ഈ പരിപാടിക്ക് ശേഷം 1953, 1957, 1958, 1959, 1964,1965 എന്നീ വർഷങ്ങളിലും അവർ റോയൽ ഓപ്പറാ ഹൗസിൽ ഓപ്പറ അവതരിപ്പിക്കുകയുണ്ടായി.
മരണം
[തിരുത്തുക]അവസാനകാലത്ത് പാരീസിൽ ഏകാന്തജീവിതം നയിച്ചിരുന്ന മരിയ 1977 സെപ്റ്റംബർ 16-ന് ഹൃദയസ്തംഭനം വന്ന് മരണമടയുകയായിരുന്നു. പാരീസിലെ സെന്റ് സ്റ്റീഫൻ ഗ്രീക്ക് ഓർത്ത്ഡോക്സ് പള്ളിയിൽ സെപ്റ്റംബർ 20-ന് സംസ്കരിക്കപ്പെട്ടു. ചിതാഭസ്മം മോഷണം പോയെങ്കിലും വീണ്ടെടുക്കുകയും മരിയയുടെ ആഗ്രഹപ്രകാരം ഈജിയൻ കടലിൽ വിതറുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Driscoll, F. Paul; Brian Kellow (August 2006). "The 25 Most Powerful Names in U.S. Opera". Opera News. 71 (H2). Archived from the original on 2017-12-01. Retrieved 2018-03-05.
{{cite journal}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "PBS tribute to Callas on the Anniversary of her Death", introduction by Leonard Bernstein, 1983.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Library resources |
---|
About മരിയ കാലാസ് |
By മരിയ കാലാസ് |
- Maria Callas എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Quotations related to Maria Callas at Wikiquote
- മരിയ കാലാസ് മ്യൂസിയം
- മരിയ കാലാസ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- പബ്ലിക് ഡൊമൈൻ മ്യൂസിക് റെക്കോർഡിംഗ്സ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മരിയ കാലാസ്