ലേസർ
Invented by | ചാത്സ് ഹാർഡ് റ്റൊൺസ് |
---|---|
പുറത്തിറക്കിയ വർഷം | 1960 |
ലഭ്യത | Worldwide |
ഇംഗ്ലീഷിൽ ലൈറ്റ് ആംബ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ (ഇംഗ്ലീഷ്: Light Amplification by Stimulated Emission of Radiation) എന്നതിന്റെ ചുരുക്കപ്പേരാണ് ലേസർ. ഉദ്ദീപ്ത വിദ്യുത്കാന്തികതരംഗങ്ങൾ പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു സംവിധാനമാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന രശ്മികൾ പ്രകാശപൂരിതവും കാണാൻ കഴിയുന്നവയുമാണ്.
പ്രവർത്തനതത്വം
[തിരുത്തുക]പ്രകാശത്തിന്റെ ഉത്തേജിത ഉത്സജന (stimulated emission) മാണ് ലേസറിൽ നടക്കുന്നത്. എക്സൈറ്റഡ് സ്റ്റേറ്റിലുള്ള (excited state) ഒരു ഇലക്‌ട്രോൺ, ഒരു പ്രകാശകണത്താൽ ഉത്തേജിക്കപ്പെട്ട്, ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് വരുമ്പോൾ, ആ പ്രകാശകണത്തിന്റെ അതേ ആവ്^തി, ധ്രുവണം, ഫേസ്, ദിശ എന്നിവയിലുള്ള ഒരു ഫോട്ടോണിനെ എമിറ്റുചെയ്യുന്നു. ലേസറിലുള്ള പോപ്പുലേഷൻ ഇൻവേർഷൻ അവസ്ഥയിൽ, ഉത്തേജിത ഉത്സജനത്തിന്റെ തോത്, സ്വതഃഉത്സജനത്തിനേക്കാളും, അവശോഷണത്തെക്കാളും കൂടുതൽ ആയിരിക്കും.
വർഗ്ഗീകരണം
[തിരുത്തുക]- ഉത്പാദനാടിസ്ഥാനത്തിൽ (Co2, He Ne)
- ശക്തിയുടെ അടിസ്ഥാനത്തിൽ (മില്ലി. വാട്ട്)
- നിറത്തിന്റെ അടിസ്ഥാനത്തിൽ (R,G,B) (സ്പെക്ട്ര, അല്ലെങ്കിൽ തരംഗദൈർഘ്യം)
ഉപയോഗങ്ങൾ
[തിരുത്തുക]ശസ്ത്രക്രിയകൾ മുതൽ ചൂണ്ടുപകരണമായും ഇതുപയോഗിക്കാറുണ്ട്, എന്നാൽ ഇവയുടെ ശക്തിയിൽ (മില്ലി വാട്ട്) വ്യത്യാസമുണ്ടാവും. സെൻസറുകളായും, സി.ഡി പ്ലേയറുകളിലും, സ്കാനറുകളിലും ഇതുപയോഗിക്കുന്നു.
സുരക്ഷ
[തിരുത്തുക]കണ്ണിലേക്ക് നേരിട്ടുള്ള ലേസർ പതനം കാഴ്ചയെ ബാധിക്കും. അതിനാൽ ലേസർ ഉപയോഗിക്കുമ്പോൾ സുരക്ഷാ കണ്ണടകൾ ആവശ്യമാണ്.