നിങ്ങളുടെ AirPods എങ്ങനെ വൃത്തിയാക്കാം
പതിവായി വൃത്തിയാക്കുന്നത് നിങ്ങളുടെ AirPods പരിപാലിക്കുന്നതിന് സഹായകമാകും.
നിങ്ങളുടെ AirPods തിരിച്ചറിയുക, അല്ലെങ്കിൽ നിങ്ങളുടെ AirPods Pro അല്ലെങ്കിൽ AirPods Max.
നിങ്ങളുടെ AirPods മെഷുകൾ വൃത്തിയാക്കുക
AirPods 3, AirPods 4 മെഷുകൾ വൃത്തിയാക്കാൻ, നിങ്ങൾക്ക് ഒരു Belkin AirPods ക്ലീനിംഗ് കിറ്റ് ആവശ്യമാണ്, അല്ലെങ്കിൽ:
- Bioderma അല്ലെങ്കിൽ Neutrogena-യിൽ നിന്ന് ലഭിക്കുന്നത് പോലുള്ള, PEG-6 കാപ്രിലിക്/കാപ്രിക് ഗ്ലിസറൈഡുകൾഅടങ്ങിയ മിസെല്ലാർ വാട്ടർ 
- ഡിസ്റ്റിൽഡ് വാട്ടർ 
- മൃദുവായ നാരുകളുള്ള, കുട്ടികൾക്കുള്ള ടൂത്ത്ബ്രഷ് 
- രണ്ട് ചെറിയ കപ്പുകൾ 
- ഒരു പേപ്പർ ടവൽ 
നിങ്ങളുടെ AirPods 4 മെഷുകൾ വൃത്തിയാക്കുക
വൃത്തത്തിനുള്ളിലുള്ള, AirPods 4-ലെ മെഷുകൾ നിങ്ങൾക്ക് വൃത്തിയാക്കാനാകും. മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക.
- ഒരു കപ്പിൽ അൽപ്പം മിസെല്ലാർ വാട്ടർ എടുക്കുക. 
- നാരുകൾ പൂർണ്ണമായും നനയുന്നത് വരെ, കപ്പിലുള്ള മിസെല്ലാർ വാട്ടറിൽ ടൂത്ത്ബ്രഷ് മുക്കിവയ്ക്കുക. 
- മെഷ് മുകൾ ഭാഗത്ത് വരുന്ന തരത്തിൽ നിങ്ങളുടെ AirPod പിടിക്കുക. 
- ഏകദേശം 15 സെക്കൻഡ് നേരം വൃത്താകൃതിയിൽ മെഷ് ബ്രഷ് ചെയ്യുക. 
- നിങ്ങളുടെ AirPod തിരിച്ച് പിടിച്ച് അതിലെ നനവ് ഒരു പേപ്പർ ടവലിൽ ഒപ്പിയെടുക്കുക. മെഷിൽ പേപ്പർ ടവൽ സ്പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 
- നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഓരോ മെഷിലും 2 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ രണ്ട് തവണ കൂടി (മൊത്തം മൂന്ന് തവണ) ആവർത്തിക്കുക. 
- മിസെല്ലാർ വാട്ടർ കഴുകിക്കളയാൻ, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ബ്രഷ് കഴുകുക, തുടർന്ന് നിങ്ങൾ വൃത്തിയാക്കിയ ഓരോ മെഷിലും 1 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ആവർത്തിക്കുക. 
- നിങ്ങളുടെ AirPods ചാർജിംഗ് കെയ്സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക. 
നിങ്ങളുടെ AirPods 3 മെഷുകൾ വൃത്തിയാക്കുക
വൃത്തത്തിനുള്ളിലുള്ള, നിങ്ങളുടെ AirPods 3-യിലെ മെഷുകൾ നിങ്ങൾക്ക് വൃത്തിയാക്കാനാകും. മറ്റ് ഭാഗങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക.
- ഒരു കപ്പിൽ അൽപ്പം മിസെല്ലാർ വാട്ടർ എടുക്കുക. 
- നാരുകൾ പൂർണ്ണമായും നനയുന്നത് വരെ, കപ്പിലെ മിസെല്ലാർ വാട്ടറിൽ ടൂത്ത്ബ്രഷ് മുക്കിവയ്ക്കുക. 
- മെഷ് മുകൾ ഭാഗത്ത് വരുന്ന തരത്തിൽ നിങ്ങളുടെ AirPod പിടിക്കുക. 
- ഏകദേശം 15 സെക്കൻഡ് നേരം വൃത്താകൃതിയിൽ മെഷ് ബ്രഷ് ചെയ്യുക. 
- നിങ്ങളുടെ AirPod തിരിച്ച് പിടിച്ച് അതിലെ നനവ് ഒരു പേപ്പർ ടവലിൽ ഒപ്പിയെടുക്കുക. മെഷിൽ പേപ്പർ ടവൽ സ്പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 
- നിങ്ങൾക്ക് വൃത്തിയാക്കേണ്ട ഓരോ മെഷിലും 2 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ രണ്ട് തവണ കൂടി (മൊത്തം മൂന്ന് തവണ) ആവർത്തിക്കുക. 
- മിസെല്ലാർ വാട്ടർ കഴുകിക്കളയാൻ, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ബ്രഷ് കഴുകുക, തുടർന്ന് നിങ്ങൾ വൃത്തിയാക്കിയ ഓരോ മെഷിലും 1 മുതൽ 5 വരെയുള്ള ഘട്ടങ്ങൾ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ആവർത്തിക്കുക. 
- നിങ്ങളുടെ AirPods ചാർജിംഗ് കെയ്സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക. 
നിങ്ങളുടെ AirPods-ന്റെ ബോഡി വൃത്തിയാക്കുക
നിങ്ങളുടെ AirPods, കറകൾക്കോ മറ്റെന്തെങ്കിലും തകരാറിനോ കാരണമായേക്കാവുന്ന എന്തെങ്കിലും വസ്തുക്കളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ — ഉദാഹരണത്തിന്, സോപ്പുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, ലോഷനുകൾ, പെർഫ്യൂമുകൾ, സോൾവെന്റുകൾ, ഡിറ്റർജന്റ്, ആസിഡുകൾ അല്ലെങ്കിൽ അസിഡിക് ഭക്ഷണങ്ങൾ, ഇൻസെക്റ്റ് റിപ്പെല്ലന്റുകൾ, സൺസ്ക്രീൻ, എണ്ണ, അല്ലെങ്കിൽ ഹെയർ ഡൈ:
- ശുദ്ധമായ ജലത്തിൽ മുക്കി ചെറുതായി നനച്ചെടുത്ത ഒരു തുണി ഉപയോഗിച്ച് അവ തുടച്ച് വൃത്തിയാക്കുക, അതിന് ശേഷം മൃദുവും ഉണങ്ങിയതും നൂലുകൾ പൊന്താത്തതുമായ ഒരു തുണി ഉപയോഗിച്ച് അവ ഉണക്കുക. 
- ചാർജിംഗ് കെയ്സിൽ വയ്ക്കുന്നതിനോ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനോ മുമ്പ്, അത് പൂർണ്ണമായി ഉണങ്ങുന്നതിനായി രണ്ട് മണിക്കൂറെങ്കിലും പുറത്ത് വയ്ക്കുക. 
നിങ്ങളുടെ AirPods വെള്ളത്തിനടിയിൽ ഉപയോഗിക്കരുത്, നിങ്ങളുടെ AirPods വൃത്തിയാക്കാനായി കൂർത്ത വസ്തുക്കളോ പരുക്കൻ മെറ്റീരിയലുകളോ ഉപയോഗിക്കരുത്.
നിങ്ങളുടെ AirPods-ന്റെ ചാർജിംഗ് കെയ്സ് വൃത്തിയാക്കുക
- ചാർജിംഗ് പോർട്ടിൽ എന്തെങ്കിലും അവശിഷ്ടങ്ങളുണ്ടെങ്കിൽ വൃത്തിയുള്ളതും ഉണങ്ങിയതും മൃദുവായ നാരുകളുള്ളതുമായ ഒരു ബ്രഷ് ഉപയോഗിച്ച് അവ നീക്കം ചെയ്യുക. മെറ്റൽ കോൺടാക്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ, ചാർജിംഗ് പോർട്ടുകളിൽ ഒന്നും ഇടരുത്. 
- മൃദുവും ഉണങ്ങിയതും നൂലുകൾ പൊന്താത്തതുമായ ഒരു തുണി ഉപയോഗിച്ച് ചാർജിംഗ് കെയ്സ് വൃത്തിയാക്കുക. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഐസോപ്രൊപൈൽ ആൽക്കഹോൾ ഉപയോഗിച്ച് തുണി ചെറുതായി നനയ്ക്കാം. 
- ചാർജിംഗ് കെയ്സ് ഉണങ്ങാൻ അനുവദിക്കുക. 
ചാർജിംഗ് പോർട്ടുകളിൽ ദ്രാവകങ്ങളൊന്നും കടക്കരുത്, ചാർജിംഗ് കെയ്സ് വൃത്തിയാക്കാൻ പരുക്കൻ മെറ്റീരിയലുകൾ ഉപയോഗിക്കരുത്.
ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാകാതെ ശ്രദ്ധിക്കുക
- വ്യായാമം ചെയ്യുമ്പോൾ AirPods 3 അല്ലെങ്കിൽ AirPods 4 ഉപയോഗിച്ചെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഉപകരണം വിയർപ്പ്, സോപ്പ്, ഷാംപൂ, മേക്കപ്പ്, സൺസ്ക്രീൻ, ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുള്ള ലോഷനുകൾ പോലുള്ള ദ്രാവകങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ, നിങ്ങളുടെ ഉപകരണം വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ AirPods — ചർമ്മവും — വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുന്നത് സൂക്ഷിക്കുന്നത് കൂടുതൽ സുഗമമായ അനുഭവം നൽകും, ഇത് ദീർഘകാല ഉപയോഗം കാരണമുണ്ടാകുന്ന തകരാറിൽ നിന്ന് നിങ്ങളുടെ ഉപകരണത്തെ പരിരക്ഷിക്കുകയും ചെയ്യുന്നു. 
- ചില വസ്തുക്കളോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ, AirPods-ലെ മെറ്റീരിയലുകൾ പരിശോധിക്കുക. 
- വിയർപ്പും ജലവും പ്രതിരോധിക്കാനുള്ള AirPods-ന്റെ ശേഷിയെ കുറിച്ച് അറിയുക. 
കൂടുതൽ സഹായം നേടുക
- വൃത്തിയാക്കിയതിന് ശേഷവും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ AirPods-നുള്ള സേവനം നേടുക. 
- AirPods-ന് തകരാറുണ്ടായാൽ, റീപ്ലെയ്സ്മെന്റ് ഓർഡർ ചെയ്യുക. നിങ്ങളുടെ പ്രശ്നം Apple പരിമിത വാറന്റി, AppleCare+ എന്നിവയുടെയോ ഉപഭോക്തൃ നിയമത്തിന്റെയോ കീഴിൽ വരുന്നതല്ലെങ്കിൽ, ഔട്ട് ഓഫ് വാറന്റി ഫീസ് നൽകി നിങ്ങൾക്ക് AirPods റീപ്ലെയ്സ് ചെയ്യാം.