ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം
1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തിലെ തോൽവി ഫലമായി തകർന്നു.1867 ലെ ഉടമ്പടി പ്രകാരമാണ് രണ്ടു രാജ്യങ്ങൾ ചേർന്ന ഈ വലിയസാമ്രാജ്യം നിലവിൽ വന്നത്. ഈ ഉടമ്പടിയുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കും തുല്യ ഭരണ പ്രാധിനിത്യമുള്ള സാമ്രാജ്യമായി ഇത് മാറി. വിദേശകാര്യം, സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ, മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.[5]
വികസനങ്ങൾ
[തിരുത്തുക]ഈ സാമ്രാജ്യം യൂറോപ്പിലെ ഒരു പ്രധാന ശക്തിയായി മാറി . റഷ്യൻ സാമ്രാജ്യത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം ഇതായിരുന്നു.[6] റഷ്യൻ സാമ്രാജ്യവും ജർമ്മൻ സാമ്രാജ്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യൂറോപ്യൻ സാമ്രാജ്യമായിരുന്നു ആസ്ട്രോ-ഹംഗറി.യു.എസ്.എ,ജർമ്മനി,ബ്രിട്ടൺ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ യന്ത്രനിർമ്മാണ വ്യവസായം ആസ്ട്രോ-ഹംഗറിയിൽ ആയിരുന്നു.[7] ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിൽ ആസ്ട്രിയ , ഹംഗറി എന്നീ രണ്ടു രാജ്യങ്ങൾക്ക് പുറമേ ഹംഗറിയുടെ കീഴിൽ സ്വയംഭരണ അധികാരമുള്ള ക്രോയേഷ്യ-സ്ലോവേനിയ രാജ്യവും ഉണ്ടായിരുന്നു. 1878 നു ശേഷം ബോസ്നിയ-ഹെർസഗോവിനയും ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സൈനിക നിയന്ത്രണത്തിലായി.1908 ൽ ബോസ്നിയ-ഹെർസഗോവിന പൂർണ്ണമായും ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി.[8]
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം
[തിരുത്തുക]ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു ഒന്നാം ലോക മഹായുദ്ധത്തിൽ യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.യുദ്ധാനന്തരം ഈ സാമ്രാജ്യം ആസ്ട്രിയ,ഹംഗറി എന്നീ രാജ്യങ്ങൾക്ക് പുറമേ, യൂഗോസ്ലാവിയ,ചെക്കൊസ്ലൊവാക്യ എന്നീ രാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Citype – Internet – Portal Betriebsges.m.b.H. "Austro-Hungarian Empire k.u.k. Monarchy dual-monarchic Habsburg Emperors of Austria". Wien-vienna.com. Archived from the original on 2011-11-23. Retrieved 11 September 2011.
- ↑ Fisher, Gilman. The Essentials of Geography for School Year 1888–1889, p. 47. New England Publishing Company (Boston), 1888. Accessed 20 Aug 2014.
- ↑ 3.0 3.1 3.2 "Austria" in the Encyclopædia Britannica, 9th ed., Vol. III. 1878.
- ↑ From the Encyclopædia Britannica (1878),[3] although note that this "Romani" refers to the language of those described by the EB as "Gypsies"; the EB’s "Romani or Wallachian" refers to what is today known as Romanian; Rosyn and Ukrainian correspond to dialects of what the EB refers to as "Ruthenian"; and Yiddish was the common language of the Austrian Jews, although Hebrew was also known by many.
- ↑ "The kingdom of Hungary desired equal status with the Austrian empire, which was weakened by its defeat in the German (Austro-Prussian) War of 1866. The Austrian emperor Francis Joseph gave Hungary full internal autonomy, together with a responsible ministry, and in return it agreed that the empire should still be a single great state for purposes of war and foreign affairs, thus maintaining its dynastic prestige abroad." – Compromise of 1867, Encyclopædia Britannica, 2007
- ↑ "Austria-Hungary" in the Encyclopædia Britannica, 11th ed. 1911.
- ↑ Schulze, Max-Stephan. Engineering and Economic Growth: The Development of Austria-Hungary's Machine-Building Industry in the Late Nineteenth Century, p. 295. Peter Lang (Frankfurt), 1996.
- ↑ "Bosnia–Herzegovina" in the Encyclopædia Britannica, 11th ed. 1911.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- HABSBURG is a email discussion list dealing with the culture and history of the Habsburg Monarchy and its successor states in central Europe since 1500, with discussions, syllabi, book reviews, queries, conferences; edited daily by scholars since 1994
- Osztrák–Magyar Monarchia
- Habsburg Empire Austrian line
- Microsoft Encarta: The height of the dual monarchy( Archived 2009-08-28 at the Wayback Machine. 2009-10-31)
- The Austro-Hungarian Military
- Heraldry of the Austro-Hungarian Empire
- Austria-Hungary വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ജനുവരി 12, 2008)[പ്രവർത്തിക്കാത്ത കണ്ണി] – extensive list of heads of state, ministers, and ambassadors
- History of Austro-Hungarian currency
- Austria-Hungary, Dual Monarchy
- The Austro-Hungarian Army in the Italian Dolomites (in italian)
- www.cisleithanien.eu
- Map of Europe Archived 2012-04-14 at the Wayback Machine. and the collapse of Austria-Hungary at omniatlas.com
- Mangham, Arthur Neal. The Social Bases of Austrian Politics: The German Electoral Districts of Cisleithania, 1900–1914. Ph.D. thesis 1974
- Austro-Hungarian Land Forces 1848–1918 Archived 2014-05-28 at the Wayback Machine.
← കിങ്ഡം ഓഫ് ഹംഗറി (1686–1867) ← ഓസ്ട്രിയൻ സാമ്രാജ്യം |
ഹംഗറി → (1918–) ഓസ്ട്രിയ → | |
Kingdom of Hungary as part of Austria-Hungary (Transleithania) |